Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 20ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:22 AM | 0 min read

തൃശൂർ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരം 20ന്‌ തൃശൂർ സിഎംഎസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഇത്തവണ ആദ്യമായി ശാസ്‌ത്ര പാർലമെന്റും ഉണ്ടാകും. സംഘാടക സമിതി രൂപീകരണം എഴുത്തുകാരൻ അശോകൻ ചെരുവിൽ ഉദ്‌ഘാടനം ചെയ്‌തു. ന്യൂസ്‌ എഡിറ്റർ ഇ എസ്‌ സുഭാഷ്‌ അധ്യക്ഷനായി. 
കവി ഡോ. സി രാവുണ്ണി, ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സി എ നാസിർ, ജില്ലാ സെക്രട്ടറി കെ പ്രമോദ്‌, കോസ്റ്റ്ഫോർഡ് ഡയറക്ടർ  എം എന്‍ സുധാകരൻ, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ, അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ കോ ഓർഡിനേറ്റർ ടോം പനക്കൽ, ദേശാഭിമാനി ബ്യൂറോ  ചീഫ്‌ മുഹമ്മദ്‌ ഹാഷിം എന്നിവർ സംസാരിച്ചു. 
 സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ചെയർമാനും ടോം പനക്കൽ ജനറൽ കൺവീനറുമായി 501 സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home