08 November Friday

ഗ്ലോബൽ പ്രൊസ്റ്റേറ്റ് ക്യാൻസർ സംഘടന കേരളത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
തൃശൂർ
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ പ്രൊസ്റ്റേറ്റ് ക്യാൻസർ സംഘടനയുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് വ്യാപിപ്പിക്കും. ആദ്യഘട്ടമായി ജില്ലയിൽ പ്രവർത്തനം തുടങ്ങും. സംഘടന ക്യാൻസറുകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തും. മുൻകൂട്ടി ക്യാൻസർ പരിശോധനയും രോഗനിർണയവും  ചികിത്സയും പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യമെന്ന്‌  ഡയറക്ടർ കേണൽ സി എ അയ്യപ്പ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ  ജയരാജ്‌, എൻ ഐ  വർഗീസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top