15 October Tuesday

സർവകലാശാല കായിക കിരീടം ക്രൈസ്റ്റിന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കായിക കിരീടം ചൂടിയ ക്രൈസ്‌റ്റ്‌ ടീം

ഇരിങ്ങാലക്കുട 
 കലിക്കറ്റ് സർവകലാശാലയുടെ 2023- –-24 അധ്യയനവർഷത്തെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. തുടർച്ചയായി എട്ടാം തവണയാണ് ക്രൈസ്റ്റ് കോളേജ്  കിരീടം സ്വന്തമാക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കിയാണ് ക്രൈസ്റ്റ് സർവകലാശാലാ തലത്തിൽ ഒന്നാമതെത്തിയത്. കേരള സ്പോർട്സ് കൗൺസിലിന്റെ അഞ്ച് ടീമുകൾ ക്രൈസ്റ്റ് കോളേജിൽ പരിശീലിക്കുന്നു.  സ്പോർട്സ് കൗൺസിലിന്റെ പിന്തുണയും പരിശീലകരുടെയും കായികതാരങ്ങളുടെയും ചിട്ടയായ പരിശീലനവും പ്രകടനവും ക്രൈസ്റ്റ് കോളേജിന്റെ വിജയത്തിന് പിന്നിലുണ്ട്. താരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്നത് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി കല്യാൺ, അധ്യാപകരായ ഡോ. കെ എം സെബാസ്റ്റ്യൻ, എം എൻ നിതിൻ എന്നിവരാണ്. സർവകലാശാല ആസ്ഥാനത്ത് നടത്തപ്പെട്ട പരിപാടിയിൽ വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി രവീന്ദ്രനിൽനിന്ന് പ്രിൻസിപ്പാളും അധ്യാപകരും വിദ്യാർഥികളും ചേർന്ന് കായിക മികവിന്റെ കിരീടം ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top