വനിതാ സര്‍വേയുമായി കെജിഒഎ വനിതാ കമ്മിറ്റി

തൃശൂർ
സംസ്ഥാന സർക്കാരിന്റെ സ്ത്രീപക്ഷ നവകേരളം എന്ന ആശയത്തിലൂന്നി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസുകളിലും സ്ഥാപനങ്ങളിലും വനിതാ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ വനിതാ സർവേ നടത്തും.
വ്യാഴാഴ്ച രാത്രി ഏഴിന് ജില്ലാ ആശുപത്രിയിൽ സംഘടിപ്പിക്കുന്ന സുരക്ഷാ നടത്തത്തോടെ ഇതിന് തുടക്കമാകും. ജില്ലാ ആശുപത്രിയിലെ സുരക്ഷാപ്രശ്നങ്ങളുള്ള സ്ഥലങ്ങളും വനിതാ ജീവനക്കാരുടെ പ്രശ്നങ്ങളും കണ്ടെത്താനാണ് സുരക്ഷാനടത്തം നടത്തുന്നത്.
സുരക്ഷാനടത്തം വിജയിപ്പിക്കാനായി സംഘാടക സമിതിയോഗം ചേർന്നു. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു. പി കെ ഷാജൻ ചെയർമാനും ജില്ലാ സെക്രട്ടറി സുരേഷ് കെ ദാമോദരൻ കൺവീനറുമായി 51 അംഗം സംഘാടക സമിതി രൂപീകരിച്ചു.
0 comments