20 September Friday

ഓണം ആഘോഷിക്കാൻ മറുനാട്ടുകാരും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
തൃശൂർ
‘കേരളമാണ്‌ ഇപ്പോൾ ഞങ്ങളുടെ നാട്‌, ഓണം ഏറെ പ്രിയപ്പെട്ടതും’–- പശ്‌ചിമബംഗാൾ സ്വദേശിനികളായ റുബീന, സംഗീത, മേനുക എന്നിവരും സിക്കിം സ്വദേശിനി സൗമ്യയും പറഞ്ഞു. ജില്ലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളും മലയാളികൾക്കൊപ്പം ഓണമാഘോഷിക്കുന്ന തിരക്കിലാണ്‌. 
സിറ്റി സെന്ററിലെ "ടുലിപ്‌സ്‌' ലേഡീസ്‌ ബ്യൂട്ടി പാർലറിലെ ജീവനക്കാരാണ്‌ നാലുപേരും. ബുധനാഴ്‌ച അവധിയായതിനാൽ ഓണം അടിച്ചുപൊളിക്കണം–- മേനുക പറഞ്ഞു. ഉച്ചയ്‌ക്ക്‌ പായസമടക്കമുള്ള ഓണസദ്യ ലേഡീസ്‌ ഹോസ്‌റ്റലിലുണ്ടാകും. കിച്ചടി, അവിയൽ, സാമ്പാർ എല്ലാമായാണ്‌ ഓണസദ്യ. കേരളത്തിലെത്തിയ ശേഷമാണ്‌ പായസത്തിന്റെ രുചിയറിഞ്ഞത്‌. പായസം കൂട്ടി ഓണസദ്യ ഉണ്ണാമെന്ന ത്രില്ലിലാണ്‌ ഇവർ. ഓണത്തിനുടുക്കാൻ സെറ്റ്‌ സാരി നേരത്തെ വാങ്ങി. തിരുവോണനാളിൽ സെറ്റ്‌ സാരിയണിഞ്ഞ്‌ മലയാളി മങ്കമാരാകും. സദ്യ കഴിഞ്ഞ്‌ നഗരത്തിൽ ഓണാഘോഷം കാണാനും ഇവരുണ്ടാകും.
പ്രധാന വാർത്തകൾ
 Top