07 October Monday

പുതിയറയിൽ ഉണ്ടായത് 
ഭൂചലനമല്ലെന്ന് വിദഗ്ധ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

വിദഗ്ധ സംഘം തിരുവത്രയിൽ സന്ദർശനം നടത്തുന്നു

ചാവക്കാട്

ചാവക്കാട്, തിരുവത്ര പുതിയറയിൽ ഉണ്ടായത് ഭൂചലനമല്ലെന്ന് ജില്ലാ മൈനിങ്‌  ആൻഡ് ജിയോളജി വിഭാഗം വിദഗ്‌ധ സംഘം. വെള്ളിയാഴ്ച ഭൂമികുലുക്കത്തിന് സമാനമായ സംഭവങ്ങൾ ഉണ്ടായ തിരുവത്ര പുതിയറ മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സംഘം. ഭൂമികുലുക്കം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഭൗമ പ്രതിഭാസത്തിൽ കേടുപാടുകൾ റിപ്പോർട്ട് ചെയ്ത ചാവക്കാട് നഗരസഭയിലെ വാർഡ്‌ 32 ൽ പുതിയറ മസ്ജിദിനു പടിഞ്ഞാറ് ആർസി ക്വർട്ടഴ്സിലെ ഏഴു ലെയ്‌ൻ വീടുകൾ, താഴത്ത് സലാമിന്റെ ക്വർട്ടഴ്സിന്റെ മുകൾ ഭാഗം, കേരന്റകത്ത് ഫൈസൽ, സൈഫുള്ള റോഡിൽ ഇ എം ഷാഹുൽ ഹമീദ്, സഹോദരൻ ഇ എം ഹംസു,  തിരുവത്ര അത്താണി  കല്ലുവളപ്പിൽ നൗഷാദ് എന്നിവരുടെ വീടുകൾ സംഘം സന്ദർശിച്ചു. 
മണൽ പ്രദേശമായതിനാൽ  കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന ഭൂമിക്കടിയിലെ സങ്കോചവികസങ്ങൾ  കെട്ടിടങ്ങളുടെ അടിത്തറയിലുണ്ടാക്കുന്ന നേരിയ ചലനങ്ങൾ ഭിത്തികളിൽ വിള്ളൽ വീഴ്ത്താൻ കാരണമാകുമെന്ന് ജില്ലാ ജിയോളജിസ്റ്റ് ഡോ. എ കെ മനോജ്‌ പറഞ്ഞു.  മാറിത്താമസിക്കേണ്ടതോ, ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യം നിലവിലില്ലെന്ന്   സംഘം അറിയിച്ചതായി നഗരസഭാ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് പറഞ്ഞു.ഹൈഡ്രോ ജിയോളജിസ്റ്റ് കെ ലീന, അസി. ജിയോളജിസ്റ്റ് തുളസി രാജ്, തഹസിൽദാർ ടി പി കിഷോർ, ചാവക്കാട് വില്ലേജ് ഓഫീസർ ഡി എസ് അനിൽകുമാർ, അസി. ഓഫീസർ കെ പി റിജിത്, പിഡബ്ല്യൂഡി ഓവർസിയർ ടി എം ശിഖ ദാസ്,   നഗരസഭാ ഓവർസിയർ പി എസ് ഷീജ  എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top