13 June Sunday

കെഎസ്ടിഎ 
സമാഹരിച്ചത് ഒന്നരക്കോടി

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
തൃശൂർ
കെഎസ്ടിഎ  നേതൃത്വത്തിൽ വാക്‌സിൻ ചാലഞ്ചിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ സമാഹരിച്ചത് 1,59,09,217  രൂപ. തൃശൂർ ജില്ലയിലെ അധ്യാപകരിൽ നിന്നും സമാഹരിച്ച തുകയാണിത്. 
ഒരു മാസത്തെ ശമ്പളം മുഴുവൻ നൽകിയ അധ്യാപകരുണ്ട്. അത് പോലെ  സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് മാറ്റിവച്ച ശമ്പളത്തിന്റെ ഒന്നും രണ്ടും ഗഡു  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അധ്യാപകരുണ്ട്.
മെയ് 20 നുള്ളിൽ പരമാവധി തുക സമാഹരിച്ച് നൽകാനാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്. പരപ്രേരണയില്ലാതെ  മലയാളികൾ ഈ സദുദ്യമത്തിൽ പങ്കാളികളാവുകയാണ്. അതോടൊപ്പം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ള വാക്‌സിൻ നയത്തിനെതിരെയുള്ള സമരം കൂടിയാണിത്. ഈ പ്രവർത്തനത്തിൽ ഇനിയും പങ്കാളികളാകാൻ എല്ലാവരോടും കെഎസ്ടിഎ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
ഓൺലൈൻ ആയി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി ടി വി മദനമോഹനൻ, എക്സി. അംഗം ജയിംസ് പി പോൾ, ജില്ലാ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ സാജൻ ഇഗ്‌നേഷ്യസ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top