21 August Wednesday
കെജിഒഎ ജില്ലാ സമ്മേളനം

മണ്ണുത്തി –-വടക്കാഞ്ചേരി പാത നിർമാണം പൂർത്തീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കെജിഒഎ ജില്ലാ സമ്മേളനം മന്ത്രി എ സി മൊയ‌്തീൻ ഉദ്ഘാടനം ചെയ്യുന്നു



തൃശൂർ
മണ്ണുത്തി–-വടക്കാഞ്ചേരി ദേശീയപാതയുടെ നിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന‌്‌ കെജിഒഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം  മന്ത്രി എ സി മൊയ‌്തീൻ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ്  ഐ കെ മോഹൻ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബിജുജൻ സംഘടനാപ്രമേയം അവതരിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രഫുൽ, കോൺഫെഡറഷൻ ഓഫ്  സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ‌് വർക്കേഴ്സ് ജില്ലാ സെക്രട്ടറി വി ഹരി, കെഎസ‌്ഇബിഒഎ ജില്ലാ സെക്രട്ടറി കെ കെ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി കെ എം അജിത‌്‌കുമാർ സ്വാഗതവും ജില്ലാ ട്രഷറർ വി ജി സത്യനേശൻ നന്ദിയും പറഞ്ഞു.നവോത്ഥാന മൂല്യങ്ങളെ തകർക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന‌ും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.-
ഭാരവാഹികൾ:-- ഐ കെ മോഹൻ ( പ്രസിഡന്റ്), ഡോ. സി കെ സിൽവൻ, സി കെ ഷീല (വൈസ്  പ്രസിഡന്റ‌്) - കെ എം അജിത്ത്കുമാർ (സെക്രട്ടറി- ) എ സി- ശേഖർ, പി ആർ രമേഷ് (ജോ. സെക്രട്ടറി) വി ജി സത്യനേശൻ ( ട്രഷറർ- ) - കെ കെ സുഭാഷ്, പി വി ബിന്ദു, കെ കെ സുബാഷ്, ഡോ.അബ്ദുൾഷെറീഫ്, സജിത്ത് സി സുബ്രഹ്മണ്യൻ, ഡോ. കെ ആർ രാജീവ്‌(സെക്രട്ടറിയറ്റംഗങ്ങൾ).
ജില്ലാ വനിതാ കമ്മിറ്റി കൺവീനറായി ഡോ.എ കെ ഷഹനയെയും സാംസ്കാരിക വേദി കൺവീനറായി എം എ റിയാദിനേയും തെരഞ്ഞെടുത്തു.

പ്രധാന വാർത്തകൾ
 Top