23 April Tuesday

സിപിഐ എം മുരിയാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

സിപിഐ എം മുരിയാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു


മുരിയാട് -
സിപിഐ എം  മുരിയാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ നിർവഹിച്ചു. കേരളത്തിന്റെ സാമുഹ്യ  വളർച്ചയിൽ പ്രധാന പങ്ക്‌ വഹിച്ചവരാണ‌് കമ്യൂണിസ‌്റ്റ‌് പാർടിയെന്ന‌് കെ രാധാകൃഷ‌്ണൻ പറഞ്ഞു.ജന ‌ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മുദ്രാ‌വാക്യങ്ങൾ മുന്നോട്ട‌് വെയ്‌ക്കുകയും അധികാരം കിട്ടിയ സന്ദർഭങ്ങളിൽ അത‌് നടപ്പിലാക്കുകയും ചെയ‌്തു. അത്തരം നടപടികളാണ‌് സ്വാമി ‌ വിവേ‌കാനന്ദൻ ഭ്രാന്താലയമെന്ന‌് ‌   വിശേഷിപ്പിച്ച കേരളത്തെ  ലോകത്തിനാകെ മാതൃകയായി  മാറ്റിയത‌്.കേന്ദ്രത്തിലെ ബിജെപി സർക്കാർ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പിലാക്കിയില്ല. ജീവൽ പ്രശ‌്നങ്ങളിൽ നിന്ന‌് ജനശ്രദ്ധ തിരിവിടുന്നതിന‌് ജനങ്ങളെ ഭിന്നിപ്പിക്കുവ‌ാൻ ശ്രമിക്കുകയാണ‌്.    കർഷകർക്ക‌് പ്രതിവർഷം 6000 രൂപ നൽകുമെന്നും മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക‌് സംവരണമെന്നതും വോട്ടിന‌ുേവണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ‌്.എൽഡിഎഫ‌് സർക്കാർ കേരളത്തിലെ കർഷകർക്ക‌് മാസം 1200 രൂപ പെൻഷൻ നൽകുന്നുണ്ട‌്.   ഓഹരികൾ ‌വിറ്റഴിച്ച‌് പൊതുമേഖലാ സ്ഥാപനങ്ങളെ  തകർക്കുകയാണെന്നും അദ്ദേഹം  പറഞ്ഞു.
ലോക്കൽ  സെക്രട്ടറി ടി എം മോഹനൻ അധ്യക്ഷനായി. പി കെ വേലായുധൻ സ്മാരക ഹാൾ സമർപ്പണം ജില്ലാ സെക്രട്ടറി എ എം വർഗീസ് നിർവഹിച്ചു.പി എൽ ഔസേപ്പ് മാസ്റ്റർ സ്മാരക ഗ്രന്ഥശാലാ സമർപ്പണം  സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ നിർവഹിച്ചു. 
ജില്ലാ കമ്മിറ്റിയംഗങ്ങളായ ഉല്ലാസ് കളക്കാട്ട് ,  കെ ആർ വിജയ, ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ, കെ യു അരുണൻ എം എൽഎ, സി കെ ചന്ദ്രൻ,കെ പി ദിവാകരൻ  ,ടി ജി ശങ്കരനാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ,ശശിധരൻ തേറാട്ടിൽ എന്നിവർ സംസാരിച്ചു.
എം ബി രാഘവൻ  സ്വാഗതവും ലത ചന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
 Top