23 January Wednesday
പ്രകൃതി ദുരന്തം

പുനരധിവാസത്തിനായി അദാലത്തുകള്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
തൃശൂർ
പ്രകൃതി ദുരന്ത പുനരധിവാസത്തിനൊരു കൈത്താങ്ങായി ജില്ലയിൽ അദാലത്ത് ആരംഭിച്ചു. റവന്യൂ വകുപ്പിന്റെയും  ജില്ലാ നിയമസേവന അതോറിറ്റിയുടെയും  ആഭിമുഖ്യത്തിലാണ്  അദാലത്തു നടന്നത്. തൃശൂർ, തലപ്പിള്ളി താലൂക്കുകളിലെ പുനർ നിർമാണ ആശങ്കകൾക്ക് പരിഹാരമാകുന്നതിനാണ‌് അദാലത്ത് ഘ സംഘടിപ്പിച്ചതെന്ന‌്  ഉദ്ഘാടനം ചെയ്ത ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് ജഡ്ജ് ബസോഫി തോമസ് പറഞ്ഞു.  കലക്ടർ  ടി വി അനുപമ   അധ്യക്ഷയായി.  അദാലത്തിൽ 74 അപേക്ഷകളാണ് ലഭിച്ചത്. 
ഇതിൽ 45 കുടുംബങ്ങൾ സന്നിഹിതരായി. റിട്ട. ജില്ലാ ജഡ്ജ് പി ഡി സോമൻ,ഡിഎൽഎസ്എ സബ് ജഡ്ജ് കെ പി ജോയ്, അഡ്വ. കെ എസ‌് രഘുനാഥ‌്,  അഡ്വ. ടി എസ് വിദ്യാനന്ദൻ എന്നിവർ നയിച്ച അദാലത്തിൽഎട്ടു കേസുകളിൽ ആറെണ്ണം തീർപ്പാക്കി. ഭൂമിയുടെ മേലുള്ള തർക്കം, ഒരു അവകാശിക്കു തുക കൈമാറാനുള്ള വിസമ്മതം  തുടങ്ങിയ പരാതികൾ  അടുത്ത അദാലത്തിലേക്ക് മാറ്റി. ജനു. 23 ന്  അയ്യന്തോൾ ലോ കോളേജ് ഹാളിലാണ് അടുത്ത അദാലത്ത്. 
ഡിഎൽഎസ്എ സെക്രട്ടറി ജോയ് കെ പി, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ കെ ഹുസൈൻ,  തൃശൂർ തഹസിൽദാർ ജോർജ് ജോസഫ്, തലപ്പിള്ളി തഹസിൽദാർ മുസ്തഫ കമാൽ എന്നിവർ പങ്കെടുത്തു. ഒരു കുടുംബത്തിന് 4,95,000 രൂപയാണ് ധനസഹായമായി ലഭിക്കുക. അവകാശത്തർക്കം ഇല്ലാത്തവർക്ക് മാത്രമേ  ഈ തുക അവകാശികൾക്ക് കൈമാറാൻ സാധിക്കൂ. 
 അദാലത്ത് നടക്കുന്ന താലൂക്ക്, തീയതി,  സമയം, വേദി യഥാക്രമം:   ചാവക്കാട‌്–- കുന്നംകുളം: ജനു. 15ന‌് രാവിലെ 10.30, ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ, മുകുന്ദപുരം–-കൊടുങ്ങല്ലൂർ:  18ന‌് രാവിലെ  10.30, കോണത്തുകുന്ന് വെളളാങ്കല്ലൂർ  പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ചാലക്കുടി:  19 ന‌് രാവിലെ 10.30, ചാലക്കുടി മുനിസിപ്പൽ ജൂബിലി ഹാൾ.   ഫോൺ  :  04872433440.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top