23 January Wednesday
ഗുരുസംഗമം

ശബരിമല വിധി: ജനാധിപത്യ സംസ്കാരം ഉയര്‍ത്തും: പി ചിത്രൻ നമ്പൂതിരിപ്പാട്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കെഎസ്ടിഎ ജില്ലാസമ്മേളനത്തിന്റെ ഭാഗമായുളള ഗുരുസംഗമം പി ചിത്രൻ നമ്പൂതിരിപ്പാട്‌ ഉദ്‌ഘാടനം ചെയ്യുന്നു

 തൃശൂർ 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിവിധി ലിംഗസമത്വം ഉറപ്പാക്കുന്നതാണെന്ന്   പി ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു. വിധി  ജനാധിപത്യ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതാണെന്ന്  അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ഗുരുസംഗമം  ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്രോത്സവം നിരൂപകൻ ഐ ഷൺമുഖദാസും നവോത്ഥാന ചിത്രപ്രദർശനം പ്രൊഫ. ടി എ ഉഷാകുമാരിയും  ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി ഐ  യൂസഫ് അധ്യക്ഷനായി. 
 കെഎസ്ടിഎ സംസ്ഥാന എക്സി. അംഗങ്ങളായ കെ കെ രാജൻ,  വി കല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി ഉണ്ണികൃഷ്ണൻ, വി എം കരീം എന്നിവർ സംസാരിച്ചു. കെ ശശീധരൻ, സെലീന  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജയിംസ് പോൾ സ്വാഗതവും  ബിന്നറ്റ് സി ജെ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top