Deshabhimani

സർവകലാശാലാ സ്വയംഭരണം തകർക്കുന്നവർക്കെതിരെ 
ഒന്നിക്കണം : കെ കെ ശൈലജ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 12:10 AM | 0 min read

തൃശൂർ
സർവകലാശാലകളുടെ സ്വയം ഭരണം തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഒന്നിക്കണമെന്ന്‌  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ  ശൈലജ പറഞ്ഞു. കേന്ദ്ര കാർഷിക നയങ്ങൾക്കെതിരെ  യോജിച്ച പോരാട്ടങ്ങളും അനിവാര്യമാണ്‌.  കാർഷിക സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (ടിഒകെഎയു)  31–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം വെള്ളാനിക്കരയിൽ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്ര ദ്രോഹനയങ്ങൾ മൂലം  രാജ്യത്തെ കാർഷിക വളർച്ച  മുരടിക്കുകയാണ്‌.  ജനാധിപത്യം പൂർണമാകണമെങ്കിൽ കാർഷിക മേഖല സമൃദ്ധമാകണം.   സമത്വം വേണം.  
ഭൂപരിഷ്‌കരണം നടപ്പാക്കണം.  എന്നാൽ  രാജ്യം ഭരിച്ച കോൺഗ്രസും ബിജെപിയും  അതിന്‌ തയ്യാറാവുന്നില്ല.  അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മുന്നേറുകയാണ്‌. 
കേന്ദ്രസർക്കാർ കേരളത്തിന്‌  അർഹമായ ഫണ്ടുകൾ വെട്ടിക്കുറയ്‌ക്കുകയാണ്‌–-ശൈലജ പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home