05 December Thursday

കേന്ദ്ര ദ്രോഹനയങ്ങൾക്കെതിരെ അണിനിരക്കണം: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കെജിഒഎ സംസ്ഥാന കൗൺസിൽ ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അണിനിരക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ പ്രമേയം. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടി അടിയന്തരമായി തുടങ്ങണമെന്നും ക്ഷാമബത്തയും ശമ്പളപരിഷ്കരണ കുടിശ്ശികയും ഉടൻ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
 തൃശൂർ ടൗൺഹാളിൽ ചേർന്ന യോഗം കെജിഒഎ  ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്‌ഘാടനം ചെയ്‌തു.   സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറിമാരായ എം എൻ ശരത്ചന്ദ്രലാൽ, ജയൻ പി വിജയൻ, ഡോ. ഇ വി സുധീർ എന്നിവർ സംസാരിച്ചു.  സംഘടനയുടെ തുടർ പ്രവർത്തനങ്ങൾക്കും പ്രക്ഷോഭ പരിപാടികൾക്കും യോഗം രൂപം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top