03 December Tuesday

ഉപതെരഞ്ഞെടുപ്പ്‌ ഫലം യുഡിഎഫിന്റെ 
അടിവേരറുക്കും: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
ചേലക്കര
യുഡിഎഫിന്റെ അടിവേരറക്കുന്നതായിരിക്കും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. എൽഡിഎഫ്‌  ദേശമംഗലത്ത്‌ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ യുഡിഎഫിന്റെ തകർച്ചയുടെ വേഗം വർധിക്കും. രാജ്യത്തിന്‌ സർവമേഖലയിലും മാതൃകയൊരുക്കുന്ന സംസ്ഥാന സർക്കാരിനെ ഏതുവിധേനയും തകർക്കാനുള്ള ബോധപൂർവമായ പ്രചാരണമാണ്‌ യുഡിഎഫ്‌ നടത്തുന്നത്‌. കോൺഗ്രസിന്റെ മൂല്യച്യുതിയിൽ നിരവധിപേരാണ്‌ ആ പാർടി വിട്ട്‌ പുറത്തുപോകുന്നത്‌. അതിന്റെ ഭാഗമായാണ്‌ പാലക്കാട്‌ ഡോ. പി സരിൻ കോൺഗ്രസിനെ എന്നന്നേക്കുമായി ഉപേക്ഷിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top