19 October Saturday
മുത്തൂറ്റ്‌ സമരം

റീജണൽ ഓഫീസിലേക്ക്‌ സിഐടിയു മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

മുത്തൂറ്റ്‌ റീജണൽ ഓഫീസിലേക്ക്‌ തൊഴിലാളികൾ നടത്തിയ മാർച്ച്‌ ഓഫീസ്‌ പരിസരത്ത്‌ തടഞ്ഞപ്പോൾ

തൃശൂർ
ജീവനക്കാരുടെ സമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട്‌ സിഐടിയു നേതൃത്വത്തിൽ മുത്തൂറ്റ്‌ റീജണൽ ഓഫീസിലേക്ക്‌  മാർച്ച്‌ നടത്തി.  
മാർച്ചിൽ  നൂറുകണക്കിന്‌ തൊഴിലാളികൾ അണിനിരന്നു. മാർച്ച്‌    പൊലീസ്‌ തടഞ്ഞതിനെത്തുടർന്ന്‌ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജൻ, ജില്ലാ ട്രഷറർ എ സിയാവുദ്ദീൻ, ബെഫി സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രൻ, സിഐടിയു ജില്ലാ ജോ. സെക്രട്ടറി ആർ വി ഇക്‌ബാൽ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം കെ ബാലകൃഷ്‌ണൻ, കെഎംഎസ്‌ആർഎ നേതാവ്‌ അനുരൂപ്‌ രാജ എന്നിവർ സംസാരിച്ചു. 
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ വി ഹരിദാസ്‌ സ്വാഗതവും ഏരിയ പ്രസിഡന്റ്‌ എം ആർ രാജൻ നന്ദിയും പറഞ്ഞു.  വേതനവർധന  അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ മൂത്തുറ്റ്‌ ഫിനാൻസ്‌ ജീവനക്കാർ കഴിഞ്ഞ 50 ദിവസമായി പണിമുടക്കിലാണ്‌.  പണിമുടക്കിനെത്തുടർന്ന്‌ ജില്ലയിലെ മുത്തൂറ്റിന്റെ മുഴുവൻ ശാഖകളും 50 ദിവസമായി അടഞ്ഞു കിടക്കുകയാണ്‌. വരും ദിവസങ്ങളിൽ  സമരം  കൂടുതൽ ശക്തിപ്പെടുത്താൻ സിഐടിയു തീരുമാനിച്ചു.
പ്രധാന വാർത്തകൾ
 Top