12 November Tuesday

കൊരട്ടി പള്ളി തിരുനാളിന് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കൊരട്ടിപ്പള്ളിയിലെ തിരുനാളിന് അബ്രഹാം ഓലിയപ്പുറത്ത് കൊടിയേറ്റുന്നു

ചാലക്കുടി
ചരിത്ര പ്രസിദ്ധമായ കൊരട്ടി പള്ളിയിലെ തിരുനാളിന് കൊടിയേറി. വികാരി അബ്രഹാം ഓലിയപ്പുറത്ത് കൊടിയേറ്റി. ജപമാല, ലദീഞ്ഞ് എന്നിവയ്ക്ക് ശേഷമായിരുന്നു കൊടിയേറ്റൽ. തുടർന്ന് കമ്പനിപ്പടി കപ്പേളയിൽ ആഘോഷമായ പാട്ടുകുർബാനയും പ്രദക്ഷിണവും നടന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിശുദ്ധ കുർബാന, ജപമാല, ആഘോഷമായ പാട്ടുകുർബാന എന്നിവയുണ്ടാവും. ശനിയാഴ്ച പുലർച്ചെ മുത്തിയുടെ രൂപം എഴുന്നള്ളിച്ചുവയ്ക്കുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വിവിധ കുർബാനകൾ വിവിധ ഭാഷകളിൽ ഉണ്ടാവും. ഞായറാഴ്ച ആഘോഷമായ പാട്ടുകുർബാനകളും വൈകിട്ട് പ്രദക്ഷിണവും നടക്കും. കൊരട്ടി മുത്തിയുടെ പ്രധാന വഴിപാടായ പൂവൻകുല സമർപ്പണത്തിനായി ഇക്കുറി തമിഴ്‌നാട്ടിൽനിന്നും 50 ടൺ കായകളാണ്‌ എത്തിക്കുന്നത്. 
പരിസരപ്രദേശത്തുനിന്നുള്ള കായക്കുലകൾ പള്ളിയിൽ എത്തിച്ചുതുടങ്ങി. ആചാരപ്രകാരം കൊരട്ടി പൊലീസ് പള്ളിയിലെത്തി മുത്തിക്ക് പൂവൻകുലകൾ സമർപ്പിച്ചു.
പ്രധാന വാർത്തകൾ
 Top