13 October Sunday

സൂരജിന്റെ അരികിലെത്തി കരുതൽ

സി എ പ്രേമചന്ദ്രൻUpdated: Tuesday Sep 10, 2024

സൂരജ്

തൃശൂർ
നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാൽ വീൽച്ചെയറിൽ അദാലത്തിൽ എത്തിയ സൂരജിന് പ്രത്യേക കരുതൽ. തന്റെ മേൽവിലാസം തിരുത്താനാണ് സൂരജും ഭാര്യ സൗമ്യയും  തദ്ദേശ അദാലത്തിൽ എത്തിയത്. സൂരജിനെ കണ്ടയുടൻ അദാലത്ത് സമിതി ജില്ലാ കൺവീനറും ഇന്റേണൽ വിജിലൻസ് ഓഫീസറുമായ മിജോയ് മൈക്കിൾ, വല്ലച്ചിറ പഞ്ചായത്ത് സെക്രട്ടറി സി കെ പോൾ എന്നിവർ അടുത്തെത്തി  പരാതി കേട്ടു.
      വില്ലേജിൽ നിന്നും നൽകിയ ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിൽ കണ്ണനാത്ത് പറമ്പിൽ രാമകൃഷ്ണന്റെ മകൾ സൗമ്യ എന്നാണ് രേഖപ്പെടുത്തിയത്. ഇതു പ്രകാരമാണ് പഞ്ചായത്ത് ഉടമസ്ഥ അവകാശ സർട്ടിഫിക്കറ്റ്. എന്നാൽ പനങ്ങാട്ട് സൂരജിന്റെ ഭാര്യ സൗമ്യ എന്ന പേരിൽ പഞ്ചായത്ത് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വേണമെന്നാണ് ആവശ്യം. 
വില്ലേജ് സർട്ടിഫിക്കറ്റ് മാറ്റിയാൽ പഞ്ചായത്ത് രേഖകളിലും മാറ്റം വരുത്താമെന്ന് സെക്രട്ടറി ഉറപ്പുനൽകി. ഇവരുടെ വീട്ടിലേക്കുള്ള വഴി ശോചനീയമാണ്. ജലജീവൻ പൈപ്പ് കണക്ഷൻ പണി കഴിഞ്ഞാലുടൻ റോഡ്‌ പണി ആരംഭിക്കുമെന്നും ഉറപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top