24 October Thursday

പ്രളയ സാന്ത്വന വിപണി; വില്‍പ്പന 5 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
തൃശൂർ
പ്രളയം നേരിട്ട കർഷകർക്ക് സാന്ത്വനമേകാൻ ആരംഭിച്ച പച്ചക്കറിചന്ത വഴി സംഭരിച്ചത് അഞ്ചര ലക്ഷം രൂപയുടെ പച്ചക്കറി. ഇതിൽ അഞ്ചു ലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റു. അഞ്ഞൂറിൽപ്പരം കർഷകർക്ക് വിപണി തുണയേകി. 
ആഗസ്‌ത്‌ 26 മുതൽ സെപ്തംബർ ആറുവരെയാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കേഗോപുരനടയിൽ വിപണി തുറന്നത്. തുടർച്ചയായി രണ്ടാം വർഷവും പ്രളയം നേരിട്ടതോടെ കർഷകർ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാതെ ബുദ്ധിമുട്ടിലായി. വാഴത്തോട്ടങ്ങളിൽ വെള്ളം കയറിയതു മൂലം നേന്ത്രക്കായക്ക്‌ വലുപ്പമില്ലാതായി. മറ്റു പച്ചക്കറികൾക്കും വളർച്ച കുറഞ്ഞു. ഇതോടെ നാമമാത്ര വില നൽകി വ്യാപാരികൾ കർഷകരെ പിഡിപ്പിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ്‌ സർക്കാർ സഹായവുമായെത്തിയത്. പ്രളയദുരിതം നേരിട്ട കർഷകരുടെ  ഉൽപ്പന്നങ്ങൾക്ക്‌ മാത്രമായി  വിപണി ഒരുക്കുകയായിരുന്നു. നേന്ത്രക്കായ ഉൾപ്പെടെ 21 ഇനം പച്ചക്കറികൾ വിറ്റു.  വിപണിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് സൗജന്യമായി സ്ഥലവും വിട്ടുനൽകി. ഹോട്ടൽ ഉടമകളുടെ അസോസിയേഷനുകളും കാറ്ററിങ് സ്ഥാപനങ്ങളും പിന്തുണയുമായെത്തി. കൃഷി വകുപ്പിനു പുറമേ ഹോർട്ടികോർപ്പ്, വിഎഫ്പിസികെ തുടങ്ങിയ സർക്കാർ ഏജൻസികളും  പങ്കാളികളായി. 
ഇടനിലക്കാരെ ഒഴിവാക്കി അഞ്ചരലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയതായും കേടുവന്നവ ഒഴിവാക്കി 4.90 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നതെന്നും ജില്ലാ പ്രിൻസിപ്പൽ കൃഷി  ഓഫീസർ കെ രാധാകൃഷ്ണൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top