21 October Monday

‘ലൈഫി’ൽ കിട്ടിയത്‌ ജീവിതം

ടി വി വിനോദ്‌Updated: Tuesday Sep 10, 2019

അരിമ്പൂർ കയ്‌പിള്ളിയിലെ ജയന്തിയും കുടുംബവും പുതിയ വീട്ടിൽ

തൃശൂർ 

സ്വന്തം വീടെന്ന സ്വപ്‌നം യാഥാർഥ്യമായതിന്റെ ആഹ്‌ളാദത്തിലാണ്‌  അരിമ്പൂർ കയ്‌പിള്ളിയിലെ ജയന്തിയും കുടുംബവും.  പറയാൻ സ്‌നേഹം മാത്രം, സ്വപ്‌നവീട്‌ സമ്മാനിച്ചതിന്‌'– - തെക്കൂട്ട്‌  ജയന്തിയുടെ വാക്കുകളിൽ ആശ്വാസ നിറവ്‌. 

വർഷങ്ങളായി വാടകവീട്ടിലായിരുന്നു. ഭർത്താവ്‌ മാധവൻ കൽപ്പണിക്കാരനായിരുന്നു. തുച്ഛ വരുമാനംകൊണ്ടാണ്‌ കഴിഞ്ഞിരുന്നത്‌.  ഇതിനിടെയാണ്‌ രണ്ടുവർഷം മുമ്പ്‌ ഭർത്താവ്‌ മരിച്ചത്‌. മക്കൾ മനുവും വിനുവും ജോലി  ചെയ്‌താണ്‌ കുടുംബം നീങ്ങുന്നത്‌. മകളുടെ വിവാഹം കഴിഞ്ഞു.ഇല്ലായ്‌മകൾക്കിടയിൽ  വീടെന്നത്‌ സ്വപ്‌നം മാത്രമായി. അപ്പോഴാണ്‌ ലൈഫ്‌ തണലായത്‌. ലൈഫിൽ നിന്ന്‌ തുക കിട്ടിയപ്പോഴാണ്‌ ഭാഗം കിട്ടിയ സ്ഥലത്ത്‌ മാസങ്ങൾക്ക്‌ മുമ്പ്‌ വീടിന്‌ തറക്കല്ലിട്ടത്. കഴിഞ്ഞദിവസം പുതിയ  വീട്ടിൽ താമസമാക്കി.  

പ്രധാന വാർത്തകൾ
 Top