19 September Saturday

രോഗമുക്തർ 59 രോഗികൾ 24

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

 തൃശൂർ

ഞായറാഴ്‌ച 59 പേർ കോവിഡ്‌ മുക്തരായി. 24 പേർക്കാണ്‌ പുതുതായി രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. രണ്ട് കേസുകൾ ഉറവിടം അറിയാത്തതാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും സൗദിയിൽ നിന്നുവന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട ക്ലസ്റ്റർ:- ഇരിങ്ങാലക്കുട സ്വദേശി(ഒമ്പത്‌), തൃക്കൂർ -സ്വദേശികൾ(15, 21, 42, 47), അളഗപ്പനഗർ സ്വദേശി(33), മങ്കര ക്ലസ്റ്റർ: വടക്കാഞ്ചേരി സ്വദേശി- (നാലുമാസം പ്രായമായ കുട്ടി), പുത്തൻചിറ ക്ലസ്റ്റർ:- പുത്തൻചിറ സ്വദേശികൾ(58,- 65,- 37), ഇരിങ്ങാലക്കുട(ജിഎച്ച്) ക്ലസ്റ്റർ-: വേളൂക്കര സ്വദേശി(11), പട്ടാമ്പി ക്ലസ്റ്റർ: പോർക്കുളം സ്വദേശി- (74) എന്നിങ്ങനെയാണ്‌ ക്ലസ്റ്റർ വഴിയുള്ള രോഗപ്പകർച്ച. 
പടിയൂർ സ്വദേശി(45), വേലൂർ സ്വദേശി(41), കാട്ടാകാമ്പാൽ സ്വദേശികൾ -(48, 53), ഉറവിടമറിയാത്ത ചാവക്കാട് സ്വദേശി(20), അവണിശേരി സ്വദേശി(36), ആരോഗ്യ പ്രവർത്തകരായ എളവളളി സ്വദേശി(32), തോളൂർ സ്വദേശികൾ(41, 47), ചൂലിശേരി സ്വദേശി(43), അടാട്ട് സ്വദേശി(48) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു. സൗദിയിൽ നിന്നുവന്ന ഇരിങ്ങാലക്കുട സ്വദേശി(31) ക്കും രോഗം സ്ഥിരീകരിച്ചു. 
ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 536 ആയി. തൃശൂർ സ്വദേശികളായ പത്തുപേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ഇതുവരെ രോഗം സ്ഥിരീകരിച്ച 2029 പേരിൽ 1476 പേർ രോഗമുക്തരായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top