03 August Monday

വർഗീസ് കുമരിക്കൽ അനുസ്മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

വർഗീസ് കുമരിക്കൽ

ചാലക്കുടി

തൃശൂർ ജില്ലയിലെ മുതിർന്ന കമ്യൂണിസ്റ്റ് പാർടി നേതാക്കളിൽ ഒരാളായിരുന്ന വർഗീസ് കുമരിക്കലിന്റെ ഒന്നാം ചരമവാർഷികം വെള്ളിയാഴ്ച ആചരിക്കും. 2019 ജൂലായ് പത്തിനാണ് കുമരിക്കൽ അന്തരിച്ചത്. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കേ ഇടതുപക്ഷാശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു. 
വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന്‌ നാടുവിട്ടു. ഗോവയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരിക്കെ ഗോവൻ വിമോചന പ്രസ്ഥാനത്തിലംഗമായതിനെ തുടർന്ന്‌ ജയിലിലടച്ചു. ജയിൽ മോചിതനായി ചാലക്കുടിയിലെത്തി‌ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ വ്യപൃതനായി. അവിഭക്ത പാർടിയുടെ ചാലക്കുടി മണ്ഡലം കമ്മിറ്റിയിലംഗമായി. ദീർഘകാലം സിപിഐ എം ഏരിയ സെക്രട്ടറിയായും ട്രേഡ് യൂണിയൻ ജില്ലാ നേതൃനിരയിലും പ്രവർത്തിച്ചു.
പകൽ നാലിന്‌ കൊരട്ടിയിൽവച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന്‌ സിഐടിയു സംഘടിപ്പിക്കുന്ന അനുസ്മരണം സംസ്ഥാന വൈസ് ‌പ്രസിഡന്റ്‌ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top