07 August Friday

സുഭിക്ഷ കേരളം: സിഐടിയു ജൈവകൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫും പ്രസിഡന്റ്‌ കെ കെ രാമചന്ദ്രനും ചേർന്ന് ജൈവകൃഷിയുടെ നടീൽ ഉദ്‌ഘാടനം നിർവഹിക്കുന്നു

 കൊടകര

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിഐടിയു കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊപ്രക്കളത്ത് 70 സെന്റ്‌ സ്ഥലത്ത്‌ ജൈവകൃഷി തുടങ്ങി. 
മരച്ചീനി, വെണ്ട, വഴുതന, കൂർക്ക, മഞ്ഞൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. 
ജില്ലാ സെക്രട്ടറി യു പി ജോസഫും പ്രസിഡന്റ്‌ കെ കെ രാമചന്ദ്രനും ചേർന്ന് നടീൽ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് എ വി ചന്ദ്രൻ അധ്യക്ഷനായി.  ജില്ലാ ജോ. സെക്രട്ടറി പി കെ ശിവരാമൻ, എം എ ഫ്രാൻസിസ്, സി എം ബബീഷ്, കെ വി നൈജോ, എ സി വേലായുധൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ സ്വാഗതവും ഏരിയ കമ്മറ്റിയംഗം ടി കെ പത്മനാഭൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top