06 December Sunday

റിട്ടയറാവില്ല ഗോവിന്ദൻകുട്ടിയുടെ ബ്രഷുകൾ

കെ ആർ പ്രജിത്ത്Updated: Friday Jul 10, 2020

ചേർപ്പ്

വിരമിച്ചിട്ടും മീനങ്ങത്ത് ഗോവിന്ദൻകുട്ടി മാഷിന്റെ വിരലുകൾക്ക്‌ വിശ്രമമില്ല.  ചിത്രകലയിൽ ഫൈൻ ആർട്സ് കോളേജിൽ നിന്നും കരസ്ഥമാക്കിയ ഡിപ്ലോമ ഒരു അധ്യാപനജോലിയോടെ ഒടുങ്ങുന്നില്ലെന്ന്‌ മാഷ്‌ പറയുന്നു. പാറളം പള്ളിപ്പുറത്തെ ഇരുനില വീടിന്റെ മുകൾ നിലയിലിരുന്ന് ചിത്രങ്ങൾ വരച്ചുകൂട്ടുകയാണ് മാഷ്. ഗ്രാമീണ  ദുരിതങ്ങളും ആശങ്കകളും പ്രതീക്ഷകളുമൊക്കെയാണ്‌ റിയലിസ്‌റ്റിക്‌ ചിത്രങ്ങളുടെ പ്രമേയങ്ങൾ. ഒപ്പം മ്യൂറൽ പെയിന്റിങ്ങുകളുമുണ്ട്‌.  ചിത്രങ്ങൾ വീട്ടുചുമരിൽ തൂക്കി ഗ്യാലറി ഒരുക്കിയിട്ടുണ്ട്‌. 25 ഓളം ചിത്രങ്ങളാണ് വരച്ചുതീർന്നത്. വൈകാതെ പ്രദർശനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌.
ഒരുമനയൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും 2015 ലാണ് ഗോവിന്ദൻകുട്ടി വിരമിച്ചത്. ജില്ലാ, സംസ്ഥാന കലോത്സവങ്ങൾക്കും വിവിധ സർവീസ് സംഘടനകൾക്കും വേണ്ടി ലോഗോ ഡിസൈൻ ചെയ്ത് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ വെങ്ങിണിശേരി ശ്രീരഞ്ജിനി കലാക്ഷേത്രത്തിലും അമ്മാടം സെന്റ്‌ ആന്റണീസ് ഹൈസ്കൂളിലും ചിത്രകലാ ക്ലാസെടുക്കുന്നുണ്ട്. സിപിഐ എം പള്ളിപ്പുറം ബ്രാഞ്ച് അംഗം കൂടിയായ മാഷ് പൊതുരംഗത്തും സജീവമാണ്. പ്രസന്നയാണ് ഭാര്യ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top