തൃശൂർ
കെഎസ്ടിഎ ജില്ലാ കമ്മിറ്റി 12 ഉപജില്ലകളിലും വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തും.
10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ക്ലാസ്. ജില്ലാതല ഉദ്ഘാടനം എംഎഎസ്എം വെന്മേനാട് ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി എം കരീം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി എ നസീർ അധ്യക്ഷനായി. ഡോ. എൻ ജെ ബിനോയ്, സൂര്യതേജസ്, എൻ ജെ ആൻസി, വി ജെ ഷിജി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..