19 October Saturday

സ്വകാര്യസ‌്കൂളിൽ ആദിവാസി വിദ്യാർഥികൾക്ക‌് മർദനമേറ്റതായി പരാതി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
ചാലക്കുടി
സ്വകാര്യസ‌്കൂളിൽ   ആദിവാസി വിദ്യാർഥികൾക്ക‌്  മർദനമേറ്റതായി പരാതി. മേലൂർ  പൂലാനിയിൽ പ്രവർത്തിക്കുന്ന മരിയ പാലന സ്കൂളിലാണ‌് സംഭവം. കുട്ടികളെ പഠിപ്പിക്കാം എന്ന വാഗ്ദാനം നൽകി കൊണ്ടുവന്ന് ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന അതിരപ്പിള്ളി അടിച്ചിൽ തൊട്ടി കോളനിയിലെ കുട്ടികളാണ‌് തങ്ങളെ അടിച്ചെന്ന‌ു  പറഞ്ഞ‌്  സ‌്കൂൾ  വിട്ടിറങ്ങിയത‌്. 
ഞായറാഴ‌്ച പുലർച്ചെ പൂലാനി ബസ‌് സ‌്റ്റോപ്പിൽ കണ്ട ഇവരോട‌് വിവരം അന്വേഷിച്ചപ്പോഴാണ‌് സംഭവം അറിയുന്നത‌്. അഞ്ചും  ആറും വയസ്സുള്ള   6 ആദിവാസി കുട്ടിക‌‌ളാണിവർ. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം രമ്യ വിജിത്തിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിലെത്തി പറയുമ്പോഴാണ് കുട്ടികളെ കാണാതായി എന്ന വിവരംപോലും മാനേജ്‌മന്റ് അറിയുന്നത്. മാനേജ്മെന്റിന്റെ നിരുത്തരവാദിത്ത  നിലപാടിനെതിരെ ഡിവൈഎഫ്ഐ പ്രധിഷേധ മാർച്ച് നടത്തി. സമരം സിപിഐ എം മേലൂർ ലോക്കൽ സെക്രട്ടറി പി ആർ   ബിബിൻ രാജ് ഉദ‌്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ജിൽ ആന്റണി, ജില്ലാ കമ്മിറ്റി അംഗം രമ്യ വിജിത്ത‌്,  രതീഷ് പി  ആർ, നിധിൽകുമാർ എന്നിവർ  സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top