06 December Friday

ജമാലുദ്ദീന്റെ ഓർമകളുടെ തിരയടങ്ങാതെ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
തളിക്കുളം
ദുബായിൽ അപകടത്തിൽ മരിച്ച  ജമാലുദ്ദീന്  കണ്ണീരോടെ വിട നൽകിയെങ്കിലും ആ ഓർമകളിൽ നിന്ന‌് മുക്തമാവാതെ നാടും നാട്ടുകാരും  സുഹൃത്തുക്കളും  വിതുമ്പുകയാണ‌്.  വിയോഗം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന‌്  കരകയറാതെ നിരവധി പേരാണ് അനുശോചനം അറിയിക്കാൻ  ഇപ്പോഴും വീട്ടിൽ വരുന്നത്.  മൃതദേഹം വഹിച്ചുള്ള വിലാപയാത്ര നാടിനെയാകെ ദുഃഖസാന്ദ്രമാക്കിയിരുന്നു.  ആയിരക്കണക്കിനാളുകളാണ‌് അവസാനചടങ്ങുവരെ പങ്കെടുത്തത‌്.  
 മന്ത്രി എ സി മൊയ്തീൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ,നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം കെ വി പീതാംബരൻ, ഗീത ഗോപി എംഎൽഎ, ഏരിയ കമ്മിറ്റിയംഗങ്ങൾ, വർഗ ബഹുജന സംഘടനാ നേതാക്കൾ,  രാഷ്ടീയകക്ഷി നേതാക്കൾ എന്നിവർ അനുശോചനമറിയിച്ചു.  എസ് എൻകെഎൽപി  സ്കൂളിൽ ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത അധ്യക്ഷയായി. ഗീതാ ഗോപി എംഎൽഎ, സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി  പി എം അഹമ്മദ്, ബ്ലോക്ക്   വൈസ് പ്രസിഡന്റ് ഇ പി ശശികുമാർ ,ഏരിയ കമ്മിറ്റിയംഗം ഐ കെ വിഷ്ണുദാസ് ,എം കെ ബാബു, കെ ആർ സീത,   പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദൻ, ഓർമ പ്രസിഡന്റ് കെ എ അബ്ദുൾ റഷീദ്, കോൺഗ്രസ് നേതാവ് പി ഐ ഷൗക്കത്തലി, സിപിഐ നേതാവ്  സജ്ന പർവിൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top