16 September Monday

കിരണിന‌് ജന്മനാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
വടക്കാഞ്ചേരി 
ദുബായ് റാഷിദിയയിൽ ബസപകടത്തിൽ മരിച്ച തെക്കുംകര  വട്ടായി  വള്ളി ത്തോട്ടത്തിൽ  ജോണി –- ജീന ദമ്പതികളുടെ മകൻ കിരണി (അപ്പൂസ് - 24) ന്റെ മൃതദേഹം   നാട്ടിലെത്തിച്ചു.ഞായറാഴ്ച പകൽ മൂന്നി-ന്   വട്ടായി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലായിരുന്നു സംസ‌്കാരം.  ശനിയാഴ്ച രാത്രി 10.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഞായറാഴ്ച പുലർച്ചെ ആറി-ന് വട്ടായിലുള്ള വസതിയിൽ കൊണ്ടു വന്നു. 
ദുബായ്  സ്പെക്ട്രം ഇൻറർനാഷണൽ എൽഎൻസി കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ ജെറിനും മൃതദേഹത്തെ അനുഗമിച്ചിരുന്നു.  പുത്രന്റെ ചേതനയറ്റ മൃതദേഹത്തിനരികിൽ അലമുറയിടുന്ന അമ്മ ജീനയേയും, അച്ഛൻ ജോണിയേയും ആശ്വസിപ്പിക്കാൻ ആർക്കും ആയില്ല. ബന്ധുക്കളും നാട്ടുകാരും സഹപാഠികളുമുൾപ്പെടെ ആയിരങ്ങളാണ് അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ‌്ജലിയർപ്പിക്കാനുമെത്തിയത്.മന്ത്രി എ സി മൊയ്തീൻ, സിപി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി കെ ബിജു,  ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ, വൈസ് പ്രസിഡന്റ‌് സി വി സുനിൽ കുമാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
പ്രധാന വാർത്തകൾ
 Top