18 May Tuesday

വിദ്യാർഥിനിയെ പീഡിപ്പിച്ച
പ്യൂണിന്‌ 5 വർഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021
തൃശൂർ
പ്രൈമറി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂളിലെ പ്യൂണിന് അഞ്ചുവർഷം കഠിന തടവും 25,000 രൂപ പിഴയും തൃശൂർ പോക്സോ കോടതി ശിക്ഷ വിധിച്ചു. 
2014ൽ അന്തിക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലപ്പാട്ട് ഗവ. പ്രൈമറി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നെല്ലിക്കുന്ന് കോലഞ്ചേരി വീട്ടിൽ തോമസിനെ ശിക്ഷിച്ചത്‌. 
തൃശൂർ പോക്സോ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനുവേണ്ടി പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ പി അജയ്കുമാർ ഹാജരായി.
ആലപ്പാട്ട്‌ ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തെത്തുടർന്ന് പ്രതിയെ സ്കൂളിൽനിന്ന് പിരിച്ചുവിടുകയും അറസ്റ്റ്‌ചെയ്യുകയുമായിരുന്നു. അന്തിക്കാട്എസ്‌എച്ച്‌ഒ   ആയിരുന്ന കെ എ മൻസൂറാണ് കുറ്റപത്രം സമർപ്പിച്ചത്. 
സിപിഒമാരായ പി ആർ ഗീത, സുനോജ് ദാസ് എന്നിവരാണ് പ്രോസിക്യൂഷനെ സഹായിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top