കൊടുങ്ങല്ലൂർ
കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഏരിയ സംഘാടക സമിതി നേതൃത്വത്തിൽ ആരംഭിച്ച കൂട്ടയോട്ടം ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച് റൗണ്ട് ചുറ്റി കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സമാപിച്ചു.
കർഷകരും വിദ്യാർഥികളും യുവജനങ്ങളും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. അഖിലേന്ത്യാ സമ്മേളന സംഘാടക സമിതി സബ് കമ്മിറ്റി കൺവീനർ പി കെ ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്തു.
കർഷക സംഘം ഏരിയ പ്രസിഡന്റ് കെ കെ അബീദലി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം എസ് മോഹനൻ സംസാരിച്ചു. സമാപന യോഗത്തിൽ ടി കെ രമേഷ് ബാബു അധ്യക്ഷനായി. കെ ആർ ജൈത്രൻ, ഷീല രാജ് കമൽ, കെ പി രാജൻ, ഇ ജി സുരേന്ദ്രൻ ഷീജ ബാബു, കെ എഹസ്ഫൽ,ടി എൻ ഹനോയ്, മുസ്താക്അലി, പി എച്ച് നിയാസ്, തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത മോഹൻദാസ്, സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, മിനി ഷാജി, അഡ്വ.മോനിഷ, എം സി സന്ദീപ്, കെ കെ വിജയൻ, എം കെ സിദ്ധിഖ്, പി എച്ച് അമീർ, എൻ കെ സത്യനാഥൻ, ടി ബി സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..