കൊടുങ്ങല്ലൂർ
മതിലകം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കയ്പമംഗലം പഞ്ചായത്ത് ജേതാക്കളായി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി എസ് സലീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ എസ് ജയ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്, പഞ്ചായത്ത്പ്രസിഡന്റുമാരായ ബിന്ദു രാധാകൃഷ്ണന്, വിനീത മോഹന്‍ദാസ്, ടി കെ ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ബാബു, കെ എ ഹഫ്സല്‍, കെ കെ വത്സമ്മ , ബിഡിഒ അംബ്രോസ് മൈക്കിൾ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..