കൊടുങ്ങല്ലൂർ
വീടിനുള്ളിൽ സൂക്ഷിച്ച 40 ലിറ്റർ അനധികൃത മദ്യം എക്സൈസ് പിടികൂടി. മേത്തല പടന്ന രാമത്ത് വീട്ടിൽ സതീശനെ കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ എം ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തു.
ബീവറേജുകളിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി ചെറിയ കുപ്പികളിലാക്ക അമിത വില ഈടാക്കി ആവശ്യക്കാർക്ക് നൽകുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തീരദേശ മേഖലയിൽ ലഹരി ഒഴുക്ക് തടയാനുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിരുന്നു അറസ്റ്റ്.
എക്സൈസ് സംഘത്തിൽ ഇന്റജിലൻസ് ഓഫീസർ പി ആർ സുനിൽകുമാർ, കൊടുങ്ങല്ലൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ പി വി ബെന്നി, എം ആർ നെൽസൺ, സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ,ചിഞ്ചു പോൾ,കെ എൽ ലിസ, ഡ്രൈവർ സി പി സഞ്ജയ് എന്നിവരും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..