09 February Thursday

വ്യാജരേഖ ചമച്ച ജീവനക്കാരനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
ഇരിങ്ങാലക്കുട
കെഎസ്എഫ്ഇയിൽ നിന്നും വായ്പയ്ക്ക് വ്യാജ രേഖ ചമച്ച നഗരസഭ ജീവനക്കാരനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. 
സീനിയർ ക്ലർക്ക് വി എസ് ജയശങ്കറാണ് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് സഹപ്രവർത്തകയുടെ ശമ്പളസർട്ടിഫിക്കറ്റും കൺഫർമേഷൻ ലെറ്ററും തയ്യാറാക്കി നൽകി വായ്പയെടുത്തത്. വ്യാജ രേഖ ചമച്ചതായി ബോധ്യപ്പെട്ടിട്ടും ജീവനക്കാരനെതിരെ അടിയന്തിര അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയും ചെയർപേഴ്സണും തയ്യാറായില്ല. 
കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകനായ ഇയാളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടന്നത്. 
രണ്ട് മാസം മുമ്പ് പണാപഹരണത്തിന് നടപടിക്ക് വിധേയനായ ഇയാൾക്കെതിരെ സമാനമായ മറ്റു പരാതികളുമുണ്ട്. എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച കൗൺസിൽ യോഗം ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top