26 September Saturday

54 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുക്തർ 72 രോഗികൾ 64

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
തൃശൂർ
ജില്ലയിൽ ശനിയാഴ്ച 64 പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. 72 പേർ രോഗമുക്തരായി. 54 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഇതിൽ മൂന്നു കേസുകൾ ഉറവിടം അറിയാത്തതാണ്. രോഗബാധിതരായി ചികിത്സയിലുള്ളത്‌ 571 പേരാണ്‌. 1417 പേർ രോഗമുക്തരായി. 
ചാലക്കുടി, ശക്തൻ ക്ലസ്റ്ററുകളിൽ ആറ്, കെഎസ്ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, കാട്ടിക്കരകുന്ന്,  രാമപുരം ക്ലസ്റ്ററുകളിൽ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. സമ്പർക്കം വഴി 32 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന മൂന്നുപേർക്കും മറ്റ് സംസ്ഥാനത്തുനിന്നും വന്ന ഏഴുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജ്–- -67, മുളങ്കുന്നത്തുകാവ് ഇഎസ്ഐ സിഡി ഹോസ്പിറ്റൽ–-- 29, തൃശൂർ ജനറൽ ആശുപത്രി–-- 13, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി–-- 21, സിഎഫ്എൽടിസി കില ബ്ലോക്ക് ഒന്ന് മുളങ്കുന്നത്തുകാവ്–-- 77, കില ബ്ലോക്ക് രണ്ട്–-- 54, വിദ്യ സിഎഫ്എൽടിസി വേലൂർ–- -151,  തൃശൂർ എംഎംഎം കോവിഡ് കെയർ സെന്റർ–- ഒമ്പത്‌, ചാവക്കാട് താലൂക്ക് ആശുപത്രി–- ഏഴ്‌, ചാലക്കുടി താലൂക്ക് ആശുപത്രി–- അഞ്ച്‌, കൊരട്ടി സിഎഫ്എൽടിസി–- 44, കുന്നംകുളം താലൂക്ക് ആശുപത്രി–- -10, ഇരിങ്ങാലക്കുട ജിഎച്ച്–-- 14, ചാലക്കുടി സെന്റ് ജയിംസ്–- മൂന്ന്‌, ഹോം ഐസൊലേഷൻ–- മൂന്ന്‌ എന്നിവിടങ്ങളിലാണ്‌ വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചവർ‌ കഴിയുന്നത്‌. 
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11,699 പേരിൽ 11,113 പേർ വീടുകളിലും 586 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 52 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 697 പേരെ നിരീക്ഷണത്തിൽ പുതുതായി ചേർത്തു. 671 പേരെ ഒഴിവാക്കി.
ശനിയാഴ്ച 1919 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. 408 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. 91 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിങ്‌ നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 300 പേരെ സ്‌ക്രീൻ ചെയ്തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top