23 September Wednesday

24 ജവാന്മാരും കോവിഡ്‌ മുക്തർ; പ്ലാസ്‌മദാനത്തിന്‌ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
തൃശൂർ
ചികിത്സയിലിരുന്ന 24 ബിഎസ്‌എഫ്‌ ജവാന്മാരും കോവിഡ്‌ മുക്തരായി.  ഈ ജവാന്മാർ ഇനി പ്ലാസ്‌മദാനത്തിനും തയ്യാർ. ഇതോടെ രോഗം മൂർച്ഛിക്കുന്നവർക്കും ആശ്വാസമാവും.   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിഎസ്എഫിന്റ സഹായധനം 1.13 ലക്ഷം രൂപയും  കലക്ടർ എസ് ഷാനവാസിന് കൈമാറി. 
കോവിഡ് സമ്പർക്കവ്യാപന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു കൈനൂർ ബിഎസ്എഫ് ക്യാമ്പ്.   രോഗം ബാധിച്ചവരെ പരിചരിക്കുന്നതിനായി സർക്കാരും ജില്ലാഭരണവും മികച്ച സംവിധാനമേർപ്പെടുത്തിയതായി  കമാൻഡന്റ് സി എച്ച് സേതുറാം പറഞ്ഞു. 
ക്യാമ്പിലെ   രോഗമുക്തരായ 24 സേനാംഗങ്ങൾ കോവിഡ് ചികിത്സക്കായി പ്ലാസ്മ നൽകാൻ സന്നദ്ധരാണെന്നും കമാൻഡന്റ് അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top