25 September Friday

പ്രളയം കെടുത്തിയ വെളിച്ചത്തിൻ സ്‌മരണ

സ്വന്തം ലേഖകന്‍Updated: Sunday Aug 9, 2020

കെഎസ്ഇബി ജീവനക്കാർ നിർമിച്ച‌ ഓർമകൾ എന്ന വീഡിയോ ആൽബത്തിൽനിന്ന്‌

തൃശൂർ
പ്രളയം തട്ടിയെടുത്ത കെഎസ്‌ഇബി എൻജിനിയറുടെ സ്‌മരണയുമായി വീഡിയോ ആൽബം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ അകാലത്തിൽ പൊലിഞ്ഞവർക്ക്‌ ആദരം അർപ്പിച്ച്‌ കെഎസ്ഇബിയിലെ കൂട്ടുകാരാണ്‌  ‘ഓർമകൾ’ എന്ന വീഡിയോ ആൽബം പുറത്തിറക്കിയത്‌. 
‘കൂട്ടുകാരാ എൻ പ്രിയ കൂട്ടുകാരാ... ഇന്നു നീ ആ വിണ്ണിലെ താരകം, ഈ മണ്ണിലെ നൊമ്പരം. ഒരു പെരുമഴക്കാലം തകർത്തിട്ട സ്വപ്‌നങ്ങളിൽ പ്രളയജലം കടമറിച്ചെത്രെയോ പ്രതീക്ഷതൻ പ്രതിഷ്ഠകൾ‌.‌.‌.‌.’ എന്നുതുടങ്ങുന്ന ഹൃദയസ്‌പർശിയായ വരികളിലൂടെയാണ്‌ അവതരണം. പ്രളയകാലത്ത്‌ വൈദ്യുതി ജീവനക്കാർ നടത്തുന്ന സേവനങ്ങളും കഷ്ടതകളും ആൽബത്തിന്റെ  ഉള്ളടക്കമാണ്. 110 കെവി ടവർ ഉയർത്താൻ പോവുന്നതിനിടെയാണ്‌ തോണി മറിഞ്ഞ് കെഎസ്‌ഇബി അസി. എൻജിനിയർ കെ എ ബൈജു മരിച്ചത്‌. ആ ദീപ്തമായ സ്മരണകൾക്ക് ഞായറാഴ്‌ച ഒരാണ്ട് തികയുന്ന സന്ദർഭത്തിലാണ്‌ വീഡിയോ ആൽബം ചിത്രീകരിച്ചത്‌.  തൃശൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി ബി സിദ്ധാർഥൻ,  തൃശൂർ ഈസ്റ്റ് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ എം എ ഷാജുവിന് കൈമാറി ആൽബത്തിന്റെ പ്രകാശനം  നിർവഹിച്ചു. രാജ്‌നാരായണൻ പെരിഞ്ചേരിയാണ്‌ രചന. രജ്ഞിത്ത്‌ കൊഴുക്കുള്ളിയാണ്‌ ക്യാമറയും സംവിധാനവും. ഡോ. വി എൻ വാസുദേവനാണ്‌ ആലാപനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top