25 August Sunday

സിപിഐ എം ഭവനപദ്ധതി താക്കോൽദാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

സിപിഐ എം എടത്തിരുത്തി ലോക്കൽ കമ്മിറ്റി ചന്തപ്പറമ്പ് കല്ലുങ്ങൽ അംബുജാക്ഷിക്ക്‌ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ നിർവഹിക്കുന്നു

എടത്തിരുത്തി 
മനുഷ്യരുടെ ദുരിതപൂർണമായ അവസ്ഥയിൽ അവരെ കഴിയുന്നത്ര സഹായിക്കാനും സംരക്ഷിക്കുവാനും ഉതകുന്ന പ്രവർത്തനമാണ് കമ്യൂണിസ്റ്റുകാർ ചെയ്യുന്നതെന്ന‌്  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ പറഞ്ഞു. കേരളത്തിലെ എല്ലാ ലോക്കൽ കമ്മിറ്റികളും നിരവധി വീടുകളാണ് പാവപ്പെട്ടവർക്കായി നിർമിച്ചു നൽകുന്നത്. എടത്തിരുത്തി ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റ താക്കോൽ ദാനം എടത്തിരുത്തി ചന്തപ്പറമ്പിൽ  നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബേബിജോൺ. മോഡിക്കെതിരെ ശക്തമായ ജനവികാരം  വൈകാതെ ഉണ്ടാകുമെന്നും പുതിയ മതേതര ശക്തി ഇന്ത്യയിൽ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. 
ചന്തപ്പറമ്പ് കല്ലുങ്ങൽ അംബുജാക്ഷിക്കാണ് ഏഴര ലക്ഷം രൂപയുടെ 650 സ്ക്വയർ ഫീറ്റിലുള്ള വീട്  നിർമിച്ചുനൽകിയത്. വീട് നിർമാണത്തിന് നേതൃത്വം നൽകിയ എൻജിനിയർ ഡേവിസ് മാളിയേക്കലിനെ ബേബിജോൺ അനുമോദിച്ചു. നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ്  അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ വി പീതാംബരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഐ കെ വിഷ്ണുദാസ്, അഡ്വ.വി കെ ജ്യോതി പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ‌് ബൈന പ്രദീപ്, ഷീന വിശ്വൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ വി സതീഷ് സ്വാഗതവും മഞ്ജുള അരുണൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top