Deshabhimani

തീരസദസ്സ് നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 08, 2023, 11:41 PM | 0 min read

തൃശൂർ
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന തീരസദസ്സ്  മണലൂർ, നാട്ടിക മണ്ഡലങ്ങളിൽ  ശനിയാഴ്‌ച നടക്കും. നാട്ടിക  മണ്ഡലത്തിൽ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ പകൽ 11ന്‌ കേന്ദ്രമന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.  മണലൂർ മണ്ഡല തീരസദസ്സ് തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ പകൽ മൂന്നിന്‌ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനാകും. മന്ത്രിമാരായ  കെ രാജൻ, കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവർ പങ്കെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home