03 August Tuesday

ഇന്ധന വിലവർധനയിൽ 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

 തൃശൂർ

പെട്രോൾ, -ഡീസൽ വില വർധനയ്‌ക്കെതിരെയും 15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനം  പിൻവലിക്കണമെന്നാവാശ്യപ്പെട്ടും‌  ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ  സമരം നടത്തി.  തൃശൂരിൽ നടന്ന സമരം ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ്‌ കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി വി ഗിരീഷ് അധ്യക്ഷനായി. പി കെ അശോകൻ, എ ആർ കമാരൻ, എ എം ജനാർദനൻ, പി കെ സദാനന്ദൻ, കെ നന്ദകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top