25 June Friday
നഗര ഗ്രാമങ്ങളിൽ

സുരക്ഷ കർശനമാക്കി പൊലീസ്‌; നാടും നഗരവും വിജനം

സ്വന്തം ലേഖകൻUpdated: Sunday May 9, 2021

ലോക്ഡൗണിന്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ പൊലീസ് ബാരിക്കേഡ് നിരത്തുന്നു

 
തൃശൂർ
ലോക്‌ഡൗൺ നിർദേശം കർശനമായി നടപ്പാക്കാൻ പൊലീസ്‌ രംഗത്തിറങ്ങി. നടപടി ഊർജിതമായതോടെ ലോക്‌ഡൗണിന്റെ ആദ്യ ദിനം പിന്നിടുമ്പോൾ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു.  പൊലീസിന്റെ കർശന നിയന്ത്രണ നടപടികളാണ്‌ ഫലം കാണുന്നത്‌. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിന്തിരിപ്പിച്ചുവിടലും ചുറ്റിത്തിരിയുന്നവർക്കെതിരെ കേസെടുക്കലും വാഹനങ്ങൾ പിടിച്ചെടുക്കലും തുടങ്ങിയതോടെയാണ് റോഡിൽ ജനത്തിരിക്ക് കുറഞ്ഞത്. 
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പരിശോധന കർശനമാണ്‌. നിർദേശങ്ങൾ അവഗണിച്ചവർക്കെതിരെ നൂറുകണക്കിനു കേസുകളാണ്  ആദ്യദിനത്തിൽ പൊലീസ് എടുത്തത്. 
സത്യവാങ്‌മൂലവും പാസും ഒഫീഷ്യൽ ഐഡന്റിറ്റികാർഡും ഉള്ളവർക്ക്   തടസ്സമില്ലാതെ യാത്രചെയ്യാനുമാകും. പൊലീസ് കാര്യക്ഷമായി പ്രവർത്തിക്കുന്നത്‌ കോവിഡിന്റെ സാമൂഹ്യവ്യാപനം കുറയ്‌ക്കാൻ സഹായകമാകും. 24 മണിക്കൂറും പൊലീസിനെ റോഡിൽ വിന്യസിച്ചിട്ടുണ്ട്. 
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ്‌ പന്തലിട്ട്‌ ബാരിക്കേഡുകൾ നിരത്തിയാണ്‌ സുരക്ഷ കർശനമാക്കിയത്‌. ആവശ്യക്കാർക്ക് സാധനങ്ങൾ വാങ്ങാനും മരുന്നു വാങ്ങാനും നിയന്ത്രണമില്ല. സത്യവാങ്മൂലത്തിൽ എവിടെ പോകണമെന്നും എപ്പോൾ തിരിച്ചുവരുമെന്നും വ്യക്തമാക്കിയിരിക്കണം. എന്നാൽ, ബഹുഭൂരിപക്ഷം ജനങ്ങളും വീട്ടിലിരുന്ന്‌ ലോക്‌ഡൗണുമായി സഹകരിച്ചു. 
ഒഴിച്ചുകൂടാനാവാത്ത ആശുപത്രി ആവശ്യങ്ങൾക്കും വാക്‌സിനെടുക്കാനുമായിട്ടാണ്‌ പലരും പുറത്തിറങ്ങിയത്‌. 
തൃശൂർ നഗരത്തിൽ ശനിയാഴ്‌ച ഉച്ചവരെ ലോക്‌ഡൗൺ ലംഘിച്ച 13 പേർക്കെതിരെ കേസെടുത്തു. തൃശൂർ നഗരത്തിൽ അലഞ്ഞുനടക്കുന്നവരെ കോർപറേഷന്റേയും ഫാ. ഡേവിസ്‌ ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെ താൽക്കാലികമായി തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിൽ ആരംഭിച്ച പുനരധിവാസ കേന്ദ്രത്തിലേക്ക്‌ മാറ്റി. ഇവർക്ക്‌  സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top