18 June Friday

പറപ്പൂക്കരയിൽ സാമൂഹ്യ അടുക്കള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

ആർആർടി വളണ്ടിയർക്ക് ഭക്ഷണപ്പൊതി നൽകി നിയുക്ത എംഎൽഎ കെ കെ രാമചന്ദ്രൻ സാമൂഹ്യ അടുക്കള ഉദ് ഘാടനം ചെയ്യുന്നു

പറപ്പൂക്കര
ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സാമൂഹ്യ അടുക്കള പറപ്പൂക്കര പഞ്ചായത്തിൽ ആരംഭിച്ചു. ആർആർടി വളണ്ടിയർക്ക് ഭക്ഷണപ്പൊതി നൽകി പുതുക്കാട് മണ്ഡലം നിയുക്ത എംഎൽഎ കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി.
സൗജന്യ ഭക്ഷണം വേണ്ടവർ രാവിലെ 9.30ന് മുമ്പായി ബുക്ക് ചെയ്യണം. അല്ലാത്തവർക്ക് 25 രൂപക്ക് ഉച്ച ഭക്ഷണം ഹോം ഡെലിവറിയായി ലഭിക്കും. ഫോൺ: 89438 43444.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top