25 June Friday

കോവിഡ് മരണം: സംസ്കാരത്തിന് യൂത്ത് ബ്രിഗേഡ്

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തിയ മാള യൂത്ത് ബ്രിഗേഡ് പ്രവർത്തകർ

 
മാള
പഞ്ചായത്ത്‌ വാർഡ് 17-ൽ കോവിഡ് ബാധിച്ചുമരിച്ച പാണ്ഡ്യാലക്കൽ സുകുമാരന്റെ മകൻ സുജയിന്റെ സംസ്കാരത്തിന് യൂത്ത് ബ്രിഗേഡ് പ്രവർത്തകർ മുന്നിട്ടിറങ്ങി. മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി ഷൊർണൂർ ശാന്തിതീരം ശ്‌മശാനത്തിൽ സംസ്കരിച്ചു. സിപിഐ എം മാള ലോക്കൽ സെക്രട്ടറി പി പി കൃഷ്ണകുമാർ, സ്മിജേഷ് തങ്കപ്പൻ, അഭിജിത്ത്‌ എം എസ്, ബിജി ബാബു എന്നിവരുടെ നേതൃത്വത്തിലാണ്  സംസ്കരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top