22 June Tuesday
നമ്പർ ക്രമത്തിൽ വിതരണം

പെൻഷൻ മുടങ്ങില്ല

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

 

തൃശൂർ 
ലോക്ക്‌ ഡൗണിലും സർവീസ്‌ പെൻഷൻ വിതരണം മുടങ്ങില്ല. സാമൂഹ്യ അകലം പാലിച്ചും നമ്പർ ക്രമത്തിലും ട്രഷറികളിലെ പെൻഷൻ വിതരണം തുടരും.  ഇതിനായി ജില്ലയിലെ ട്രഷറികളിൽ അമ്പതുശതമാനം ഉദ്യോഗസ്ഥർ ജോലിക്കെത്തും. 
അതത്‌ ട്രഷറിയിൽനിന്നും ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴി പെൻഷൻ കൈപ്പറ്റുന്നവർക്ക്‌ അക്കൗണ്ട് നമ്പറുകളുടെ അടിസ്ഥാനത്തിൽ പെൻഷൻ കൈപ്പറ്റാം. പൂജ്യംമുതൽ ഒമ്പതുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക്‌ ഓരോ ദിവസവും പ്രത്യേക സമയവും അനുസരിച്ചാണ്‌ പെൻഷൻ കൈപ്പറ്റാനുള്ള സമയം. അക്കൗണ്ട്‌ നമ്പറുകളുടെ ക്രമവും ദിവസവും സമയവും ചുവടെ. 
പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക്‌ തിങ്കളാഴ്‌ച ഉച്ചവരെ. ഒന്നിൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക്‌ ഉച്ചകഴിഞ്ഞ്‌. രണ്ടിൽ അവസാനിക്കുന്നവർക്ക്‌ ചൊവ്വാഴ്‌ച ഉച്ചവരെ. മൂന്നിന്‌ ഉച്ചകഴിഞ്ഞ്‌. നാലിന്‌ ബുധനാഴ്‌ച ഉച്ചവരെ. അഞ്ചിന്‌ ഉച്ചകഴിഞ്ഞ്‌. ആറിന്‌ വ്യാഴാഴ്‌ച ഉച്ചവരെ. ഏഴിന്‌  ഉച്ചകഴിഞ്ഞ്‌. എട്ടിന്‌ വെള്ളിയാഴ്‌ച ഉച്ചവരെ. ഒമ്പതിന്‌ ഉച്ചകഴിഞ്ഞ്‌.  
പനിയോ മറ്റ്‌ രോഗലക്ഷണങ്ങളോ ഉള്ളവർ ട്രഷറിയിൽ എത്തുന്നത് പൂർണമായും ഒഴിവാക്കണം. ഇത്തരത്തിൽ എത്താൻ കഴിയാതെവരുന്ന പെൻഷൻകാർക്ക്‌ വ്യക്തിഗത ബാങ്ക്‌ അക്കൗണ്ടുകളുടെ വിവരങ്ങളും ഒപ്പിട്ട ചെക്കും സമർപ്പിച്ചാൽ പെൻഷൻ അക്കൗണ്ടിൽ നിക്ഷേപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top