മാള
പൊയ്യ അഡാക് ഫിഷ് ഫാം സിൽവർ ജൂബിലി കുടുംബ സംഗമം ശ്രദ്ധേയമായി. വർഷങ്ങളായി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനത്തെ ലാഭകരമാക്കാൻ പ്രവർത്തിച്ച തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങായി കുടുംബസംഗമം. ഫാം മാനേജർ ഇ മുജീബിന് തൊഴിലാളികൾ ഉപഹാരം നൽകി. ഫാം അങ്കണത്തിൽ അഡാക് എക്സി. ഡയറക്ടർ ഡോ. ദിനേശ് ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഫാം മാനേജർ ഇ മുജീബ് അധ്യക്ഷനായി. ടി യു രാധാകൃഷ്ണൻ, സി ആർ പുരുഷോത്തമൻ, ജോ. എക്സി. ഡയറക്ടർ എം മഹേഷ്, വി എം ജോസ്മോൻ എന്നിവർ സംസാരിച്ചു. കെ ജെ ജോസഫ് സ്വാഗതവും സി ഡി ഡേവിസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..