14 April Wednesday

സ്വാതിതിരുനാള്‍ നൃത്ത-സംഗീതോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

 

ഇരിങ്ങാലക്കുട
നാല് ദിവസങ്ങളായി നടക്കുന്ന ഇരിങ്ങാലക്കുട നാദോപാസനയുടെ സ്വാതി തിരുനാള്‍ നൃത്ത-സംഗീതോത്സവത്തിന് കൂടല്‍മാണിക്യം ക്ഷേത്രകിഴക്കേ നടയില്‍ തുടക്കമായി. പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സോണിയ ഗിരി അധ്യക്ഷയായി. നാദോപോസന വൈസ് പ്രസിഡന്റ് ശിവദാസ് പള്ളിപ്പാട്ട്, ഡോ.കെ എന്‍ രംഗനാഥ ശര്‍മ, ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, വി പി കൃഷ്ണന്‍കുട്ടി മേനോന്‍, കണ്‍വീനര്‍ ഷീല മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍വര്‍ഷത്തെ സംഗീതോത്സവ വിജയി കാര്‍ത്തിക എസ് അവതരിപ്പിച്ച സംഗീതക്കച്ചേരിയും ആശ സുരേഷിന്റെ സോപാനസംഗീതവും ഉണ്ടായിരുന്നു. 
സീനിയര്‍ വിഭാഗത്തില്‍ വര്‍ഷ എസ് കൃഷ്ണനും  ജൂനിയര്‍ വിഭാഗത്തില്‍ വൈശാഖ് എസ് നമ്പൂതിരിയും വിജയികളായി. വെള്ളിയാഴ്ച വൈകിട്ട് നാലിനും 6.30നും സംഗീതക്കച്ചേരി. ശനിയാഴ്ച വൈകിട്ട്  4.30നും 6.30നും സംഗീതക്കച്ചേരി. ഞായറാഴ്ച നാലിന് സംഗീതക്കച്ചേരി, 5.30ന് നാദസ്വരകച്ചേരി, രാത്രി എട്ടിന് മോഹിനിയാട്ടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top