തൃശൂർ
ദാഹിച്ചു വലയുന്നവർക്ക് ആശ്വാസമേകാൻ ഡിവൈഎഫ്‌ഐയുടെ ‘സ്നേഹമൊരു കുമ്പിൾ' പദ്ധതിക്ക് തുടക്കമായി. ഇപ്പോൾ അനുഭവപ്പെടുന്ന അസഹ്യമായ ചൂടിനെ അതിജീവിക്കാൻ തെരുവോരങ്ങളിൽ ആയിരക്കണക്കിന് കുടിവെള്ള കേന്ദ്രങ്ങൾ ഡിവൈഎഫ്‌ഐ തുറന്നു കഴിഞ്ഞു. ഈ കേന്ദ്രങ്ങളിൽനിന്ന് സൗജന്യമായി വയറുനിറയെ വെള്ളം കുടിക്കാം. വിശക്കുന്നവർക്ക് അന്നമൊരുക്കുന്നതിനു പിന്നാലെയാണ് ദാഹിക്കുന്നവർക്ക് വെള്ളം നൽകുന്നത്. ജില്ലയിൽ ഡിവൈഎഫ്‌ഐ 2276 യൂണിറ്റ് കേന്ദ്രങ്ങളിലാണ് ദാഹിക്കുന്നവർക്ക് തെളിനീർ ഉറപ്പാക്കാൻ രണ്ടും മൂന്നും ‘സ്നേഹമൊരു കുമ്പിൾ' സ്ഥാപിക്കുന്നത്. മനുഷ്യന് ശുദ്ധജലം നൽകുന്നതിനൊപ്പം, കൊടിയ വേനലിൽ തുള്ളിവെള്ളം കിട്ടാതെ അലയുന്ന പക്ഷിമൃഗാദികൾക്കും കുടിനീർ പന്തൽ ഒരുക്കും. നമ്മുടെ സഹജീവികളാണ് എന്ന മാനവിക മൂല്യം ഉയർത്തിപ്പിടിച്ച് നൂറുകണക്കിന് ദാഹജല പാത്രങ്ങൾ തെരുവോരങ്ങളിലും വൃക്ഷശിഖരങ്ങളിലും സ്ഥാപിക്കും. സ്നേഹമൊരു കുമ്പിൾ പരിപാടി വിജയിപ്പിക്കുന്നതിന് മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ, പ്രസിഡന്റ് ആർ എൽ ശ്രീലാൽ എന്നിവർ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..