Deshabhimani

ഡി സി ബുക്‌സ്‌ സുവർണജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 12:08 AM | 0 min read

തൃശൂർ
ഡി സി ബുക്‌സിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സുവർണ ജൂബിലി സാംസ്‌കാരിക സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.   ബെന്യാമിൻ അധ്യക്ഷനായി. ടി ഡി രാമകൃഷ്ണൻ, സുധ മേനോൻ, സാറാ ജോസഫ്, എം മുകുന്ദൻ, ഇ സന്തോഷ് കുമാർ, ഡി സി രവി എന്നിവർ സംസാരിച്ചു.  കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയും ഡി സി ബുക്‌സിന്റെയും നേതൃത്വത്തിൽ സാംസ്‌കാരികനഗരിക്ക്  അക്ഷരാർപ്പണം പരിപാടിയും സംഘടിപ്പിച്ചു. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്ത അക്ഷരാർപ്പണം സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സുവർണജൂബിലിയോടനുബന്ധിച്ച് നോവൽ, കവിത, ലേഖനം, ചരിത്രം, ഓർമ്മക്കുറിപ്പ് എന്നീ വിഭാഗങ്ങളിൽപ്പെട്ട 17 പുസ്തകങ്ങളുടെ പ്രകാശനം നടന്നു.
ഡി സി ബുക്‌സ്‌ സുവർണ ജൂബിലി നോവൽ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക ടി ഡി രാമകൃഷ്ണൻ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൽ കെ സച്ചിദാനന്ദൻ അധ്യക്ഷനായി.  രാമചന്ദ്ര ഗുഹ സുവർണ ജൂബിലി പ്രഭാഷണം നടത്തി. എം മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. പി ഭാസ്‌കരൻ, വയലാർ രാമവർമ, ഒഎൻവി കുറുപ്പ്, യൂസഫലി കേച്ചേരി എന്നിവർക്കുള്ള ആദരമായി ഗാനാർപ്പണവും അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Home