Deshabhimani

സഹകരണ ഓണവിപണി തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 11:59 PM | 0 min read

മുള്ളൂർക്കര
കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന നടപ്പിക്കുന്ന സഹകരണ ഓണവിപണിയുടെ ജില്ലാ ഉദ്ഘാടനം മുള്ളൂർക്കര വില്ലേജ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്നു. കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ വി നഫീസ അധ്യക്ഷയായി. കൺസ്യൂമർ ഫെഡ് ഡയറക്ടർ സി എ ശങ്കരൻകുട്ടി, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് എന്നിവർ മുഖ്യാതിഥികളായി. കൺസ്യൂമർ ഫെഡ് റീജണൽ ഡയറക്ടർ എം ആർ മായ പദ്ധതി വിശദീകരിച്ചു. 
    പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി സാബിറ, വടക്കാഞ്ചേരി ബ്ലോക്ക്  മെമ്പർ എം എ നസീബ, പഞ്ചായത്തംഗം കെ ബി ജയദാസ്, സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ, ബാങ്ക് പ്രസിഡന്റ് സി ഗോപി, ബാങ്ക് ഡയറക്ടർ കെ കെ സന്തോഷ് കുമാർ, ബാങ്ക് സെക്രട്ടറി വി ആർ മിമിത എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home