28 September Wednesday

മാതൃകയായി ജിഡിഎംഎൽപി സ്‌കൂളിന്റെ പതാക സന്ദേശചിത്രം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

വലപ്പാട്‌ ജിഡിഎംഎൽപി സ്‌കൂളിലെ പതാക സന്ദേശ ചിത്രം

 വലപ്പാട്‌

രാജ്യത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വലപ്പാട് ജിഡിഎം എൽപി സ്കൂളിൽ വരച്ച് സമർപ്പിച്ച പതാകാ സന്ദേശ ചിത്രം  ജില്ലയിലെ വിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതൃകയാക്കുന്നു.  ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗാലി വെങ്കയ്യയുടെ ജന്മദിനത്തിൽ സമർപ്പിക്കാനാണ്‌ ദേശീയ പതാകയുടെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശം പകരുന്ന ചിത്രം വിദ്യാലയ അങ്കണത്തിൽ വരച്ചത് -
ദേശീയ പതാകയേന്തിയ വിദ്യാർത്ഥികളും മഹാകവി കുമാരനാശാന്റെ സ്വാതന്ത്ര്യ ഗീതവും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികവും അടങ്ങിയതാണ് സന്ദേശ ചിത്രം. ജിഡിഎം എൽപി സ്കൂളിനെ മാതൃകയാക്കി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ പതാക സന്ദേശ ചിത്രം വരച്ചിട്ടുണ്ട്‌.  പല വിദ്യാലയങ്ങളും ആവശ്യപ്പെട്ടതനുസരിച്ച് ചിത്രത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. ജിഡി എംഎൽപി സ്കൂളിൽ ദേശീയ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖ ചിത്രങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top