06 October Thursday

മഹിളാ അസോ. മേഖലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
മാള 
 മഹിളാ അസോസിയേഷൻ മാള മേഖലാ സമ്മേളനം വലിയപറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. രേഖ അനിൽ കുമാർ അധ്യക്ഷയായി. സിപിഐ എം മാള ലോക്കൽ സെക്രട്ടറി പി പി കൃഷ്‌ണകുമാർ, മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അശോക്, പ്രീജ സലീം, ഷൈജ ബാബു എന്നിവർ സംസാരിച്ചു. 
രേഖ അനിൽ കുമാർ (പ്രസിഡന്റ്‌ ), സി എൻ മാലതി (സെക്രട്ടറി ), ഷീല വിജയൻ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു. 15  വർഷം കോൺഗ്രസ് പ്രവർത്തക യായിരുന്ന മഹിളാ കോൺഗ്രസ്‌ മാള മണ്ഡലം പ്രസിഡന്റ്‌, 12–-ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പുഷ്‌പ യോഹന്നാൻ എന്നിവർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ മഹിളാ അസോസിയേഷനിൽ ചേർന്നു. അഡ്വ. കെ ആർ വിജയ പതാക നൽകി സ്വീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top