25 September Friday
അതിതീവ്ര മഴയ്ക്ക് സാധ്യത

ഇന്ന്‌ റെഡ്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
 
തൃശൂർ
ശനിയാഴ്ച ജില്ലയിൽ അതീവ ജാഗ്രതയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ചത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്‌.  
രാത്രി മഴ ശക്തിപ്പെടുന്ന സാഹചര്യമുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിത്താമസിപ്പിക്കാനാണ് നിർദേശം. മലയോര മേഖലയിലേക്കുള്ള രാത്രിഗതാഗതം പൂർണമായി നിരോധിക്കും. പൊതുജനങ്ങൾ പൂർണമായും സഹകരിക്കണം. ശക്തമായ കാറ്റ് വീശുന്നതിനാൽ അതുമൂലമുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും നിർദേശിച്ചു.  
കോവിഡ്  പ്രോട്ടോക്കോൾ പാലിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും മുഴുവൻ സമയവും പ്രവർത്തിപ്പിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top